ഷാര്‍ജ പാര്‍പ്പിട സമുച്ചയത്തിലെ തീയണച്ചു; ഏഴു പേര്‍ക്ക് നിസ്സാര പരിക്ക്
അല്‍ നഹ്ദയിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നിസാര പരിക്കേറ്റ ഏഴു പേരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചതായി മാധ്യമ ഓഫിസ് ട്വീറ്റ് ചെയ്തു.

ഷാര്‍ജ: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താമസിക്കുന്ന യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കിയതായി ഷാര്‍ജ സര്‍ക്കാരിന്റെ മാധ്യമ ഓഫിസ് അറിയിച്ചു. അല്‍ നഹ്ദയിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നിസാര പരിക്കേറ്റ ഏഴു പേരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചതായി മാധ്യമ ഓഫിസ് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന 48 നിലകളുള്ള അബ്ബ്‌കോ ടവറില്‍ തീപിടിത്തമുണ്ടായത്. താഴത്തെ നിലകളില്‍നിന്ന് ആരംഭിച്ച തീ ഉടന്‍ മുകളിലേക്ക് ആളിപ്പടരുകയായിരുന്നു.
സിവില്‍ ഡിഫന്‍സും അഗ്‌നിശമന സേനാ വിഭാഗങ്ങളും കുതിച്ചെത്തി കെട്ടിടത്തില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും തൊട്ടടുത്ത കെട്ടിടങ്ങളില്‍നിന്ന് ആളുകളെ മാറ്റുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രി വൈകിയാണ് തീ നിയന്ത്രണ വിധേയമായത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നിട്ടുണ്ട്. പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. അഗ്‌നിബാധയുടെ കാരണം അറിവായിട്ടില്ല.
തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തീപിടിത്തത്തെതുടര്‍ന്ന് സമീപത്തെ അഞ്ച് കെട്ടിടങ്ങളിലുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
യുഎഇയിലെ ദുബയ് ഉള്‍പ്പെടെയുള്ള എമിറേറ്റ്‌സുകളിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ തീപിടിത്തം പതിവായിട്ടുണ്ട്.
കെട്ടിടങ്ങളുടെ വശങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന അലൂമിനിയം കോമ്പോസിറ്റ് പാനല്‍ ക്ലാഡിംഗ് എന്ന് വിളിക്കുന്ന മെറ്റീരിയലാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കെട്ടിട സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.
RELATED STORIES
വിഭജനവുമായി ബന്ധപ്പെട്ട വീഡിയോയില്‍ നെഹ്റുവിനെ ലക്ഷ്യമിട്ട് ബിജെപി;...
14 Aug 2022 9:39 AM GMTമകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി...
14 Aug 2022 8:22 AM GMTകാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMT