രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോലിസ്

തൊടുപുഴ: തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴുവയസ്സുകാരനെ രണ്ടാനച്ഛന്‍ ലൈംഗികമായും പീഡിപ്പിച്ചിരുന്നെന്ന് പോലിസ്. പ്രതി അരുണ്‍ ആനന്ദ് കുറ്റം സമ്മതിച്ചതായും ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. ഏഴുവയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മുറിവുകളുണ്ടെന്നും ഇളയകുട്ടിയേയും അരുണ്‍ ആനന്ദ് ഉപദ്രവിച്ചിരുന്നതായി പോലിസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തും.
അതേസമയം കുട്ടിക്ക് അതിജീവന സാധ്യത ദുഷ്‌കരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം തുടരുന്നുണ്ട്. എന്നാല്‍ നില മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ഇളയകുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചതിനായിരുന്നു മുത്തകുട്ടിക്കെതിരായ ആക്രമണം നടന്നത്. ഇളയകുട്ടിയെ മൂത്രമൊഴിപ്പിച്ച് കിടത്തേണ്ട ചുമതല മൂത്തകുട്ടിക്കായിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂത്ത കുട്ടിയെ വലിച്ചെറിഞ്ഞത്.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT