Sub Lead

ക്രിസ്ത്യന്‍ പള്ളിയില്‍ പശുക്കളുമായി അതിക്രമിച്ച് കയറി ജൂത കുടിയേറ്റക്കാര്‍

ക്രിസ്ത്യന്‍ പള്ളിയില്‍ പശുക്കളുമായി അതിക്രമിച്ച് കയറി ജൂത കുടിയേറ്റക്കാര്‍
X

റാമല്ല: വെസ്റ്റ്ബാങ്കിലെ റാമല്ലയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ കന്നുകാലികളുമായി ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി. തയ്ബ പ്രദേശത്തെ അല്‍ ഖാദര്‍ എന്ന പുരാതന ചര്‍ച്ചിലാണ് ജൂതന്‍മാര്‍ 80 പശുക്കളുമായാണ് വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരാഴ്ച്ചയിലെ മൂന്നാം ആക്രമണമാണ് ഇത്. ഏകദേശം ഒരുമാസം മുമ്പ് ഈ ചര്‍ച്ചില്‍ ജൂതസംഘം തീയിട്ടിരുന്നു.

അതേസമയം, അല്‍ ഖലീല്‍ പ്രദേശത്ത്(ഹെബ്രോണ്‍) ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനി ഇടയന്‍മാരെ ആക്രമിച്ചു. ആട്ടിടയന്‍മാര്‍ ഓടിപ്പോയപ്പോള്‍ അവരുടെ ആടുകളെ മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെ പിടിച്ചുകൊണ്ടുപോയ ആടുകളെ മറ്റൊരു പ്രദേശത്തെ ഫലസ്തീനി തോട്ടത്തില്‍ അഴിച്ചുവിട്ടു. ആടുകള്‍ കൃഷി നശിപ്പിച്ചതായി കൃഷിക്കാരന്‍ പറഞ്ഞു.


പുരാതന കാലത്തെ ആര്യ കുടിയേറ്റക്കാരെ പോലെ കന്നുകാലികളുമായാണ് വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റ സംഘം എത്തുന്നത്. കന്നുകാലികളെ മേയ്ക്കുന്ന സ്ഥലങ്ങള്‍, കിണറുകള്‍, അരുവികള്‍ എന്നിവയാണ് അവര്‍ ആദ്യം പിടിച്ചെടുക്കുക. ഹില്‍ ടോപ്പ് യൂത്ത് എന്ന ജൂത സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇവരാണ് വിദേശികളായ ജൂതന്‍മാരെ വെസ്റ്റ്ബാങ്കില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

Next Story

RELATED STORIES

Share it