Sub Lead

ട്രെയ്‌നില്‍ ഹലാല്‍ മാംസം വിളമ്പുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ട്രെയ്‌നില്‍ ഹലാല്‍ മാംസം വിളമ്പുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. റെയ്ല്‍വേയുടെ ഈ മുന്‍ തീരുമാനം മാംസ വ്യാപാരത്തിലുള്ള ഹിന്ദുക്കളിലെ പട്ടികജാതിയില്‍ ഉള്‍പ്പെട്ടവരുടെയും മുസ്‌ലിം ഇതര വിഭാഗങ്ങളുടെയും അവകാശങ്ങളെയും ഹനിക്കുന്നുവെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ വ്യാഖ്യാനം. എല്ലാ മതക്കാരുടെയും ഭക്ഷണ താല്‍പര്യങ്ങളെ റെയ്ല്‍വേ ബഹുമാനിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. റെയ്ല്‍വേയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നുവെന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയാണ് കമ്മീഷന്‍ പരിശോധിച്ചത്. തുടര്‍ന്ന് റെയ്ല്‍വേക്ക് നോട്ടിസും അയച്ചു. രണ്ടാഴ്ച്ചക്കകം ആക്ഷന്‍ ടേക്കണ്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it