Sub Lead

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍
X

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍. ലേണേഴ്സ് ലൈസന്‍സ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം.

അതേസമയം ഇനി മുതല്‍ വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് തന്നെ നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധന കേന്ദ്രങ്ങള്‍തുടരും. ബാക്കിയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

പുതിയ അപേക്ഷകള്‍ പരിണഗിച്ച് ആര്‍ടി ഓഫിസിലെ നടപടിക്രമം പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. അതായത്, പുതിയ ലൈസന്‍സ്, പുതുക്കിയ ലൈസന്‍സ്, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, വാഹന കൈമാറ്റം നടത്തുമ്‌ബോള്‍ പുതിയ ആര്‍സി ബുക്ക് എന്നിവ എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭിക്കും. വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം. 15 ദിവസത്തിനകം ഡ്രൈവിങ് ലൈസന്‍സിന്റെ അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫിസില്‍ നിന്നോ തപാലിലോ ലഭിക്കും.







Next Story

RELATED STORIES

Share it