പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 24 വര്‍ഷത്തിന് ശേഷം തടവ് ശിക്ഷ
1997 മെയിലാണ് പീഡനം നടന്നത്. ചുരിദാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്
BY RAZ24 Dec 2021 2:03 PM GMT
X
RAZ24 Dec 2021 2:03 PM GMT
പത്തനംതിട്ട: പന്ത്രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ 24 വര്‍ഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയചന്ദ്രന് 12 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 1997 മെയിലാണ് പീഡനം നടന്നത്. ചുരിദാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ്കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതി പിന്നീട് ഒളിവില്‍ പോയിരുന്നു. പോലിസ് അന്വേഷണം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതിയെ പിടികൂടാനായത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വീണ്ടും നീണ്ടുപോയതോടെയാണ് ശിക്ഷ വിധിക്കുന്നതിന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT