Sub Lead

ഗസയിലെ ഒറ്റുകാരുടെ ഭാവി തുലാസില്‍

ഗസയിലെ ഒറ്റുകാരുടെ ഭാവി തുലാസില്‍
X

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യക്ക് കൂട്ടുനിന്ന ഫലസ്തീനി ക്രിമിനല്‍ സംഘങ്ങളുടെ ഭാവി തുലാസില്‍. ഹമാസിനെ ഒറ്റക്കൊടുത്തവരെ അവഗണിക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഇസ്രായേലിലെ മുതിര്‍ന്ന സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അബൂ ശബാബ് ഗോത്രത്തിന്റെ ഭാഗമായിരുന്ന യാസര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമായും പ്രശ്‌നത്തിലായിരിക്കുന്നത്. തങ്ങള്‍ ആയുധങ്ങള്‍ നല്‍കി വികസിപ്പിച്ച ഈ സംഘത്തെ ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ വിന്യസിക്കണമെന്നാണ് ഇസ്രായേലി ഉദ്യോഗസ്ഥരുടെ ആവശ്യം. ഇസ്രായേലില്‍ നിന്നും എത്തുന്ന ചരക്കുകള്‍ അവര്‍ വിതരണം ചെയ്യട്ടെ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് അവരോടുള്ള ഫലസ്തീനികളുടെ വെറുപ്പ് കുറയാന്‍ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൂടാതെ ഇസ്രായേലിന് ഒപ്പം നിന്നവരെ അവഗണിച്ചു എന്ന വാദം ഉയരാതിരിക്കാനും സഹായിക്കും.

അതേസമയം, റഫ അതിര്‍ത്തിയില്‍ നിന്നും പുറത്തുപോവില്ലെന്ന് യാസറിന്റെ സംഘം ഇസ്രായേലി മാധ്യമങ്ങളോട് പറഞ്ഞു. ഗസ മുനമ്പില്‍ നിന്ന് പുറത്തുപോവില്ലെന്നും അവര്‍ അവകാശപ്പെട്ടു. യാസര്‍ അബൂ ശബാബിന്റെ സംഘത്തിലെ അംഗങ്ങളെ പിടികൂടാന്‍ ഫലസ്തീനി പ്രതിരോധ സംഘടനകള്‍ പ്രത്യേക സ്‌ക്വോഡുകള്‍ രൂപീകരിച്ചിരുന്നു. അവരെ പിടികൂടി വിചാരണ നടത്തി ശിക്ഷിക്കാന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് അബൂ ശബാബ് ഗോത്രം അനുമതിയും നല്‍കിയിരുന്നു. ഹമാസിനെതിരെ നിലപാട് സ്വീകരിക്കാത്ത ഗോത്രങ്ങള്‍ക്ക് നേരെ ഇസ്രായേലി സൈന്യം നിരവധി തവണ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it