Sub Lead

യുക്രെയ്‌നില്‍ രണ്ടാമത്തെ മരണം; ഇന്ത്യന്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

യുക്രെയ്‌നില്‍ രണ്ടാമത്തെ മരണം; ഇന്ത്യന്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
X

കീവ്: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുദ്ധക്കളമായി മാറിയ യുക്രെയ്‌നില്‍ രണ്ടാമത്തെ ഇന്ത്യന്‍ പൗരന്റെ മരണം റിപോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാല്‍ (22) എന്ന വിദ്യാര്‍ഥിയാണ് കുഴഞ്ഞുവീണ് മരിച്ചത്. യുക്രെയ്‌നിലെ വിന്നിറ്റ്‌സിയ നാഷനല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. തലച്ചോറിലേക്ക് രക്തം പമ്പുചെയ്യുന്നത് തടസ്സപ്പെടുന്ന തരത്തിലുള്ള ഗുരുതരമായ പക്ഷാഘാതം സംഭവിച്ചതിനെത്തുടര്‍ന്നായിരുന്നു മരണം. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സ നടക്കവെ മരണപ്പെടുകയായിരുന്നു.

ഇസ്‌കെമിക് സ്‌ട്രോക്ക് ബാധിച്ച് ജിന്‍ഡാല്‍ മരിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ദി ക്വിന്റിനോട് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ പിതാവ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. മാര്‍ച്ച് 1ന് ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കൂടിയായ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡ് കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തിവരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ യുദ്ധം കലുഷിതമായ യുക്രെയ്‌നില്‍ മരിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ് ജിന്‍ഡാല്‍.

Next Story

RELATED STORIES

Share it