Sub Lead

എസ് ഡിപിഐ പ്രവര്‍ത്തന ഫണ്ട് സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട്ട് നടന്നു

എസ് ഡിപിഐ പ്രവര്‍ത്തന ഫണ്ട് സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട്ട് നടന്നു
X

എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പ്രവാസി വ്യവസായി ശരീഫ് ഹൊസങ്കടിയില്‍ നിന്ന് ആദ്യ ഗഢു സ്വീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുന്ന�

ഉപ്പള: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് ഭീഷണികള്‍ക്ക് ശാശ്വത പരിഹാരം എസ് ഡിപിഐ ആണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോഡ് ഉപ്പളയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മച്ചംപാടിയില്‍ എസ് ഡിപിഐയ്‌ക്കെതിരെ ബിജെപിയെ കൂട്ടുപിടിച്ച മുസ്‌ലിം ലീഗിന്റെയും മഞ്ചേശ്വരം പഞ്ചായത്തില്‍ ബിജെപിയുടെ സഹായം സ്വീകരിച്ച സിപിഎമ്മിന്റെയും ഫാഷിസ്റ്റ് വിരുദ്ധത കാപട്യം മാത്രമാണ്. അധികാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം യാതൊരു അജണ്ടയുമില്ലാത്ത പാര്‍ട്ടികളുടെ എല്ലാ മുന്നണിക്കെട്ടുകളും അനതിവിദൂര ഭാവിയില്‍ തകര്‍ന്ന് വീഴുമെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം, ജില്ലാ ഖജാഞ്ചി സിദ്ധീഖ് പെര്‍ള, ശരീഫ് ഹൊസങ്കടി, കുന്നില്‍ അബ്ദുല്ല ഹാജി, ഇബ്രാഹീം ഷിറിയ, അലിഷാമ, അന്‍സാര്‍ ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഹമീദ് ഹൊസങ്കടി, കുമ്പള ഗ്രാമപ്പഞ്ചായത്തംഗം അന്‍വര്‍ ആരിക്കാടി സംബന്ധിച്ചു.

Next Story

RELATED STORIES

Share it