- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാംസ്‌കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്‍മാറണമെന്ന് എസ്ഡിപിഐ

വടകര: വടകര നഗരത്തില്‍ നിര്‍മ്മിച്ച സംസ്‌കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള നഗരസഭാ തീരുമാനം ജനവഞ്ചനയാണന്നും പിന്‍മാറണമെന്നും എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വടകരയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് എന്നും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
നഗരസഭയുടെ കീഴിലുള്ള ടൗണ്‍ ഹാള്‍, സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉള്‍പടെയുള്ളവയ്ക്ക് വാടക കുത്തനെ കൂട്ടിയത് നമുക്ക് മുന്നിലുണ്ട്. യാതൊരു രീതിയിലും സൗകര്യങ്ങള്‍ ഒരുക്കാതെയാണ് വാടക കൂട്ടിയത്, ഇങ്ങനെ ഓരോ രീതിയില്‍ ജനദ്രോഹ ഇടപെടലാണ് അധികാരികള്‍ നടത്തുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച സാംസ്‌കാരിക ചത്വരത്തിന് പണം നല്‍കണമെന്ന തീരുമാനം പിന്‍വലിക്കാന്‍ നഗരസഭ ഭരണപക്ഷം തയ്യാറായില്ലങ്കില്‍ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രസിഡന്റ് സമദ് മാക്കൂല്‍ പറഞ്ഞു. സെക്രട്ടറി നിസാം പുത്തൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ വി പി ഷാജഹാന്‍, അഷ്‌കര്‍ എം വി, ജോയിന്‍ സെക്രട്ടറി ശറീജ സാദിക്ക്, ട്രഷറര്‍ ഷാജഹാന്‍ പി വി എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ഫിയാസ് ടി, റഹീം സി വി, സവാദ് വടകര, മഷ്ഹൂദ് കെ പി, മുസ്തഫ അറക്കിലാട്, സാജിദ് കെ വി പി, റസീന വി കെ, മുനീസ്, റഫീഖ് പണിക്കോട്ടി, റംഷിദ് അഴിത്തല, സാദിഖ് മുക്കോലഭാഗം, ശൗക്കത്ത് എം ഡി കെ, ഗഫൂര്‍ പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















