Sub Lead

എസ്ഡിപിഐ പിന്തുണയില്‍ യുഡിഎഫ് അംഗത്തിന് വിജയം

എസ്ഡിപിഐ അംഗം സബിത സലീം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതോടെ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.

എസ്ഡിപിഐ പിന്തുണയില്‍ യുഡിഎഫ് അംഗത്തിന് വിജയം
X

പത്തനംതിട്ട: തിരുവല്ല നഗരസഭയില്‍ എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫിന് ചെയര്‍പേഴ്‌സന്‍ സ്ഥാനം. എസ്ഡിപിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അംഗം ബിന്ദു ജയകുമാര്‍ വിജയിച്ചു.

39 അംഗ നഗരസഭയില്‍ യുഡിഎഫിന് 16 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫ്-14, ബിജെപി-7, എസ്ഡിപിഐ-1, സ്വത-1 എന്നിങ്ങനേയാണ് മറ്റു പാര്‍ട്ടികളുടെ കക്ഷിനില. ഇതില്‍ സ്വതന്ത്രന്റെ പന്തുണ എല്‍ഡിഎഫിനായിരുന്നു. കക്ഷിനില യുഡിഎഫിന് 16 ഉം എല്‍ഡിഎഫിന് 15 ഉം ആയി. ഇതോടെ എസ്ഡിപിഐയുടെ വോട്ട് നിര്‍ണായകമാവുകയായിരുന്നു. എസ്ഡിപിഐ അംഗം സബിത സലീം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതോടെ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.

Next Story

RELATED STORIES

Share it