Sub Lead

പാലക്കാട് മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സംവരണ വിരുദ്ധര്‍: എസ്ഡിപിഐ

പാലക്കാട് മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സംവരണ വിരുദ്ധര്‍: എസ്ഡിപിഐ
X

പാലക്കാട്: എസ്‌സി/എസ്ടി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാലക്കാട് മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാറിന് കീഴിലെ സംവരണ വിരുദ്ധരാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം എസ് പി അമീര്‍ അലി. 'മെഡിക്കല്‍ കോളജിന്റെ ഭൂമി നഗരസഭക്ക് കൈമാറ്റാനുള്ള ശ്രമം അനുവദിക്കില്ല' എന്ന തലക്കെട്ടില്‍ എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി പാലക്കാട് മെഡിക്കല്‍ കോളജിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപത് ശതമാനം എസ്‌സി/എസ്ടി സംവരണം ഉറപ്പ് വരുത്തണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച മെഡിക്കല്‍ കോളേജ് ദലിത് അവഗണനയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഒന്നുകില്‍ മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കണം, അല്ലായെങ്കില്‍ മെഡിക്കല്‍ കോളേജിനെ ദലിത് മുക്തമാക്കണം. ഇതാണ് സവര്‍ണ താല്പര്യമുള്ള അധികാരികളുടെ ലക്ഷ്യം. ഏറ്റവും കൂടുതല്‍ ദലിത് സമുദായങ്ങള്‍ വസിക്കുന്ന പാലക്കാട് ജില്ലയില്‍ വളരെ കാലത്തെ ആലോചനകള്‍ക്ക് ശേഷം നിര്‍മിച്ച മെഡിക്കല്‍ കോളേജ് അകാലചരമം പ്രാപിക്കാന്‍ പോകുന്നതിനെതിരെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും , ഇല്‍യാസ് കാവല്‍പ്പാട് നന്ദിയും പറഞ്ഞു .എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, സാധുജന പരിപാലന സംഘം ജില്ല സെക്രട്ടറി വാസുദേവന്‍ മാസ്റ്റര്‍, എന്‍ സി എച്ച് അര്‍ ഒ ജില്ല പ്രസിഡന്റ് കെ കാര്‍ത്തികേയന്‍ എന്നിവരും സംസാരിച്ചു.

Next Story

RELATED STORIES

Share it