Sub Lead

'വോട്ട് കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കുക'എസ്ഡിപിഐ പദയാത്ര

വോട്ട് കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കുകഎസ്ഡിപിഐ പദയാത്ര
X

ആലപ്പുഴ: വോട്ട് കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പരിപാടികളുടെ ഭാഗമായി അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പദയാത്രകള്‍ സംഘടിപ്പിക്കുമെന്നു നിയോജക മണ്ഡലം പ്രസിഡന്റ് പി എ സുധീര്‍ അറിയിച്ചു.

രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനമായ വിഷയമായി വോട്ട്‌കൊള്ള മാറിയിട്ടും ഭരണകൂടവും നിയമവ്യവസ്ഥയും ഇന്നും മൗനത്തിലാണ്. ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ വോട്ട് അവകാശം തന്നെ ഭരണകൂടത്തിന്റെ താല്പര്യം അനുസരിച്ചു അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യം ആണ് രാജ്യത്ത് നില നില്‍ക്കുന്നത്, ഇതിനെതിരെ ശക്തമായ ജനകീയ ബോധവത്കരണവും പ്രതിഷേധവും എസ്ഡിപിഐ സംഘടിപ്പിക്കും. ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ സ്വാതന്ത്ര്യത്തിന്‍ മേല്‍ സംഘപരിവാരം പിടിമുറുക്കി കഴിഞ്ഞിരിക്കുന്ന ഈ വേളയില്‍ രാജ്യത്തെ വീണ്ടെടുക്കാനായി ഓരോ പൗരനും രംഗത്തിറങ്ങണമെന്നും പി എ സുധീര്‍ പറഞ്ഞു. സെപ്റ്റംബര്‍ 13 മുതല്‍ 20 വരെ നടക്കുന്ന പദയാത്രകള്‍ അമ്പലപ്പുഴ മണ്ഡലത്തിലെ ആലപ്പുഴ മുനിസിപ്പല്‍, പുന്നപ്ര, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകളില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.യോഗത്തില്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി അന്‍സില്‍ മൗലവി, വൈസ് പ്രസിഡന്റ് സുധീര്‍ വണ്ടാനം എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it