Sub Lead

കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലിസ് കള്ളക്കേസ് പിന്‍വലിക്കണം- എസ്ഡിപിഐ

കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലിസ് കള്ളക്കേസ് പിന്‍വലിക്കണം- എസ്ഡിപിഐ
X

കണ്ണൂര്‍: കായലോട് റസീനയുടെ ആത്മഹത്യയില്‍ മാതാവ് തന്നെ സത്യം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഭര്‍തൃമതിയായ റസീനയെ ആണ്‍ സുഹൃത്ത് സാമ്പത്തികമായി ഉള്‍പ്പെടെ ചൂഷണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കള്‍ ഇടപെട്ട വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് സിപിഎമ്മും പോലിസും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത്.

എന്നാല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ തന്നെയായ മരണപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ സത്യം വെളിപ്പെടുത്തിയതോടെ സിപിഎം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ച സിപിഎമ്മും വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളും പൊതുസമൂഹത്തോട് മാപ്പ് പറയണം. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെയും മഹല്ല് ഭാരവാഹിയുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും കുടുംബക്കാര്‍ നടത്തിയ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണ എന്ന് വിശേഷിപ്പിക്കുന്നത് പൊതു പ്രവര്‍ത്തകരെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണ്. ഇത്തരം വിഷയങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സത്യാവസ്ഥ അന്വേഷിക്കാതെ നുണകള്‍ പടച്ചു വിടുന്നത് പത്ര ദൃശ്യ മാധ്യമങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ പൂര്‍ണമായും ഇല്ലാതാക്കും.

കേട്ട പാതി കേള്‍ക്കാത്ത പാതി താലിബാനിസമെന്നു പറഞ്ഞ് ഭീകരവല്‍ക്കരിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ മുന്‍ എംപിയും സിപിഎം വനിതാ നേതാവുമായ പി കെ ശ്രീമതി തെറ്റ് ഏറ്റു പറയാന്‍ തയ്യാറാവണം. അഖിലേന്ത്യാ തലത്തില്‍ വനിതകളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പി കെ ശ്രീമതി, വിഷയത്തില്‍ ചൂഷണത്തിന് ഇരയായ സ്ത്രീയുടെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ടതിനു പകരം രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം തികച്ചും അപലപനീയമാണ്. സത്യാവസ്ഥ പുറത്തു വന്ന സ്ഥിതിക്ക് പോലിസ് കള്ളക്കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it