Sub Lead

ആശാ വര്‍ക്കര്‍മാരുടെ സമരം: സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം റോയ് അറയ്ക്കല്‍

ആശാ വര്‍ക്കര്‍മാരുടെ സമരം: സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം റോയ് അറയ്ക്കല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് സാമൂഹിക സേവനം നടത്തുന്ന ആശാ വര്‍ക്കര്‍മാരോട് ഇടതു സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ വി തോമസിന് ഡെല്‍ഹിയിലേക്കുള്ള യാത്രാ ബത്ത 13.31 ലക്ഷമായി വര്‍ധിപ്പിക്കാന്‍ ഇടതു സര്‍ക്കാരിന് തടസ്സവാദങ്ങളില്ല. അതേസമയം ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനോ കുടിശ്ശിക പെന്‍ഷന്‍ നല്‍കാനോ സര്‍ക്കാരിന് പണമില്ല. മന്ത്രിമാര്‍ക്ക് ഉലകം ചുറ്റാനും വീട് മോടികൂട്ടുന്നതിനുള്‍പ്പെടെയുള്ള ധൂര്‍ത്തുകള്‍ക്കും ഒരു കുറവും വരുത്തുന്നില്ല. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നല്‍കാനും കുരുന്നു മക്കള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ പോലും ഖജനാവിന്റെ ദാരിദ്ര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ജനസേവനത്തിന് ത്യാഗസന്നദ്ധരായി പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംബന്ധിച്ചു.

PHOTO : സെക്രട്ടറിയേറ്റിനു മുമ്പില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ സംസാരിക്കുന്നു




Next Story

RELATED STORIES

Share it