Sub Lead

എം കെ ഫൈസിയുടെ അറസ്റ്റില്‍ തിരൂരില്‍ പ്രതിഷേധം

എം കെ ഫൈസിയുടെ അറസ്റ്റില്‍ തിരൂരില്‍ പ്രതിഷേധം
X

തിരൂര്‍: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. താഴെപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂര്‍ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഫാഷിസമാണെന്നും രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണ് ഈ അറസ്റ്റിനു പിന്നിലെന്നും പ്രതിഷേധ പ്രകടനത്തിന്റെ സമാപനത്തില്‍ സംസാരിച്ച മണ്ഡലം പ്രസിഡണ്ട് നിസാര്‍ അഹമ്മദ് പറഞ്ഞു. കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യായ നിയമ നിര്‍മാണത്തിലൂടെ തട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി എസ്ഡിപിഐ നടത്തിയ പ്രതിഷേധങ്ങളും ബഹുജന റാലികളിലേയും മഹാസമ്മേളനങ്ങളിലേയും ബഹുജന പങ്കാളിത്തം കണ്ട് വിരളി പൂണ്ട ആര്‍എസ്എസ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് അറസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് നിസാര്‍ അഹമ്മദ്, സെക്രട്ടറി കെ സി ഷമീര്‍, അഷ്‌റഫ് പുത്തനത്താണി, ഹംസ തിരൂര്‍, നൗഷാദ് എടക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it