Sub Lead

കേരളപ്പിറവി ദിനത്തിൽ എസ്ഡിപിഐ ഘോഷയാത്ര സംഘടിപ്പിച്ചു

കേരളപ്പിറവി ദിനത്തിൽ എസ്ഡിപിഐ ഘോഷയാത്ര സംഘടിപ്പിച്ചു
X

വടകര : " നമ്മുടെ കേരളം നമ്മുടെ മലയാളം, നവംബർ1 കേരളപ്പിറവി ആഘോഷം എസ്ഡിപിഐ" എന്ന തലക്കെട്ടിൽ വടകരയിൽ കേരളപ്പിറവി ദിനത്തിൽ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. വൈവിദ്യങ്ങളുടെ കലവറയായ കേരളത്തിൻ്റെ പിറവി ദിനത്തെ സോഷ്യൽ മീഡിയകളിൽ മാത്രം ആഘോഷമാക്കി മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ചുരുക്കിയപ്പോൾ, വിവിധ പരിപാടികളോടെ എസ്ഡിപിഐ ആഘോഷമാക്കി. കേരളത്തിൻ്റെ തനത് കലകളായ കോൽക്കളി, ദഫ് മുട്ട്, ഒപ്പന, കൂടാതെ വാദ്യമേളങ്ങളും, പല വർണ്ണ ബലൂണുകൾ കൈകളിലേന്തിയും കൊണ്ടാണ് വടകരയിൽ ഘോഷയാത്ര നടന്നത്. രാവിലെ 10 മണിക്ക് ഓവർ ബ്രിഡ്ജ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര വടകര പട്ടണത്തെ വലം വെച്ച് അഞ്ചു വിളക്ക് ജംഗ്ഷനിൽ സമാപിച്ചു. ഘോഷയാത്രക്ക് സ്വാഗതസംഘം ചെയർമാൻ സമദ് മാക്കൂൽ, കൺവീനർ സവാദ് വടകര, ജോ.കൺവീനർ മഷ്ഹൂദ് കെ.പി, ട്രഷറർ ഷഫീഖ് കെ.കെ, എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം കെ.വി.പി ഷാജഹാൻ, വടകര മുനിസിപ്പൽ സെക്രട്ടറി ഷറഫുദ്ദീൻ, കൗൺസിലർ ഹഖീം പി.എസ്, ടി.കെ സുനീർ, റിയാസ് എം.വി, സാജിദ് കെ.വി.പി, ഇസ്മയിൽ ഇ.വി, ഷറീജ, റസീന എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it