Sub Lead

മാവോവാദികളെ വെടിവച്ചുകൊന്ന സംഭവം: മഞ്ചക്കണ്ടിയില്‍ എസ്ഡിപിഐ വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു

സിപിഐ നേതാവ് അട്ടപ്പാടി ബ്ലോക്ക് മുന്‍ പ്രസിഡന്റ് ഈശ്വരി രേശന്‍, ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുഗേഷ് അടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍, ജനപ്രതിനിധികള്‍, പരിസരവാസികള്‍ തുടങ്ങിയവരെ കണ്ട് റിപ്പോര്‍ട്ട് ശേഖരിച്ചു.

മാവോവാദികളെ വെടിവച്ചുകൊന്ന സംഭവം:  മഞ്ചക്കണ്ടിയില്‍ എസ്ഡിപിഐ വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു
X

പാലക്കാട്: തണ്ടര്‍ബോള്‍ട്ടിന്റെ വ്യാജ ഏറ്റുമുട്ടലിലൂടെ നാല് മാവോവാദികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതി നിയോഗിച്ച വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു. സിപിഐ നേതാവ് അട്ടപ്പാടി ബ്ലോക്ക് മുന്‍ പ്രസിഡന്റ് ഈശ്വരി രേശന്‍, ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുഗേഷ് അടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍, ജനപ്രതിനിധികള്‍, പരിസരവാസികള്‍ തുടങ്ങിയവരെ കണ്ട് റിപ്പോര്‍ട്ട് ശേഖരിച്ചു.


എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗം പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ട്രഷറര്‍ മജീദ് ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് ശമീര്‍ ആലിങ്ങല്‍, മേഖലാ സെക്രട്ടറി ജാബിര്‍ കരിപ്പമണ്ണ, ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി മുസ്തഫ കുളപ്പുള്ളി, മണ്ണാര്‍ക്കാര്‍ മേഖലാ കമ്മിറ്റിയംഗം ബഷീര്‍, മന്‍സൂര്‍ തെങ്കര, ബഷീര്‍ അട്ടപ്പാടി, ഫിറോസ് അട്ടപ്പാടി, സക്കീര്‍ ഷൊര്‍ണൂര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ പങ്കാളികളായി.


Next Story

RELATED STORIES

Share it