Sub Lead

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്: ചന്ദ്രശേഖര്‍ ആസാദിന് തിരുവനന്തപുരത്ത് ഉജ്ജ്വല വരവേല്‍പ്പ്

ആദ്യമായി കേരളത്തിലെത്തുന്ന ചന്ദ്രശേഖര്‍ ആസാദിന് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്.

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്: ചന്ദ്രശേഖര്‍ ആസാദിന് തിരുവനന്തപുരത്ത് ഉജ്ജ്വല വരവേല്‍പ്പ്
X

തിരുവനന്തപുരം: പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഭീം ആര്‍മി നേതാവ് ആസാദ് ചന്ദ്രശേഖര്‍ രാവണ്‍ തിരുവനന്തപുരത്തെത്തി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം രാവിലെ 10.20ഓടെയാണ് ആസാദെത്തിയത്. ചന്ദ്രശേഖര്‍ ആസാദിനൊപ്പം എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫിയുമുണ്ടായിരുന്നു. അനാരോഗ്യം വകവയ്ക്കാതെയാണ് ചന്ദ്രശേഖര്‍ ആസാദ് എസ് ഡിപി ഐ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്നത്. ആദ്യമായി കേരളത്തിലെത്തുന്ന ചന്ദ്രശേഖര്‍ ആസാദിന് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. എസ്ഡിപി ഐ നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. എസ്ഡിപി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, നേതാക്കളായ എം കെ മനോജ്കുമാര്‍, റോയ് അറയ്ക്കല്‍, പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍ തുടങ്ങിയവരോടൊപ്പം ഭീം ആര്‍മി കേരളഘടകം നേതാക്കളുമാണ് സ്വീകരിച്ചത്. സ്വീകരണ ശേഷം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിതിലെത്തി പുഷ്പാര്‍ച്ചന നടത്തും.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ എസ് ഡിപിഐ നേതാക്കള്‍ക്കൊപ്പം അയ്യങ്കാളി സ്മൃതി മണ്ഡപം സന്ദര്‍ശിച്ചപ്പോള്‍



'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി 17ന് കാസര്‍കോഡ് നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് 14 ജില്ലകളിലൂടെ കടന്നുവന്നാണ് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുന്നത്. പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാനായി ആയിരങ്ങളാണ് തലസ്ഥാന നഗരിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് മൂന്നിന് കിഴക്കേക്കോട്ടയില്‍ നിന്നാരംഭിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ പങ്കെടുക്കും.

തുടര്‍ന്ന് രാജ്ഭവനുമുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും. സുപ്രിം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ച, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ആക്ടിവിസ്റ്റ് എസ് പി ഉദയകുമാര്‍, ഭീം ആര്‍മി കേരളാ ചീഫ് അഡ്വ. ദീപു ഡി, ആന്റി കാസ്റ്റ് ഹിപ്‌ഹോപ് ആര്‍ട്ടിസ്റ്റ് സുമിത് സാമോസ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് നദ്‌വി, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിക്കും.



Next Story

RELATED STORIES

Share it