- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്: ജനുവരി 21ന് മലപ്പുറത്ത്, പതിനായിരങ്ങള്‍ പങ്കെടുക്കും
സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 21 ചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിലെത്തും. വൈകീട്ട് നാലിന് പൂക്കോട്ടൂര്‍ പിലാക്കലില്‍ നിന്നും എട്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മലപ്പുറം കുന്നുമ്മലില്‍ പൊതുയോഗത്തോടെ സമാപിക്കും.

മലപ്പുറം: 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച് നടത്തുന്നു. ജനുവരി 17ന് കാസര്‍കോഡ് നിന്നാരംഭിച്ച് ഫെബ്രുവരി 01ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 21 ചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിലെത്തും. വൈകീട്ട് നാലിന് പൂക്കോട്ടൂര്‍ പിലാക്കലില്‍ നിന്നും എട്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മലപ്പുറം കുന്നുമ്മലില്‍ പൊതുയോഗത്തോടെ സമാപിക്കും. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരക്കും. സിറ്റിസണ്‍സ് മാര്‍ച്ചിനോടനുബന്ധിച്ച് മണ്ഡലം തലങ്ങളില്‍ വാഹനജാഥ, ലഘുലേഖ വിതരണം, തെരുവുനാടകം, ഓപ്പണ്‍ ഫോറം ഗൃഹ സമ്പര്‍ക്ക പരിപാടി എന്നിവ സംഘടിപ്പിക്കും.
രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധ മുന്നേറ്റമായി മലപ്പുറത്തെ സിറ്റിസണ്‍ മാര്‍ച്ച് മാര്‍ച്ച് മാറും. പൗരത്വ ഭേദഗതി ബില്ലിന്റെ ഭവിഷ്യത്തുകള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ ജില്ലയിലെ എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ എത്തിക്കും.
മലപ്പുറം കുന്നുമ്മലില്‍ നടക്കുന്ന സിറ്റിസണ്‍ മാര്‍ച്ച് സമാപന പൊതു യോഗത്തില്‍ പാര്‍ട്ടി അഖിലേന്ത്യ സംസ്ഥാന നേതാക്കള്‍ക്ക് പുറമെ പ്രക്ഷോഭ രംഗത്തുള്ള പ്രധാന വ്യക്തിത്വങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ പൗരത്വ ഭേദഗതിക്ക് എതിരേ നടക്കുന്ന പരിപാടികളില്‍ സിറ്റിസണ്‍ മാര്‍ച്ച് നിര്‍ണായക വഴിത്തിരിവാകും. മാര്‍ച്ചില്‍ പൗരത്വ ഭേതഗതിയുടെ ഭവിഷ്യത്തുകള്‍ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുന്ന നിശ്ചല ദൃശ്യങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സി പി എ ലത്തീഫ് (മലപ്പുറം ജില്ലാ പ്രസിഡണ്ട്), അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്), ടി എം ഷൗക്കത്ത് (മലപ്പുറം ജില്ലാ സെക്രട്ടറി), ബാബുമണി കരുവാരക്കുണ്ട് (എസ്ഡിടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്്) സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















