- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭരണഘടനയ്‌ക്കെതിരായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗരധര്‍മം: സിപിഎ ലത്തീഫ്; മണ്ഡലം തലങ്ങളില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം/കണ്ണൂര്‍: ഭരണഘടനയ്‌ക്കെതിരായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗരധര്‍മമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന മുദ്രാവാക്യമുയര്‍ത്തി റിപബ്ലിക് ദിനത്തില്‍ തലശ്ശേരി അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും രാജ്യത്ത് ഒന്നാണ് ഇന്ത്യ എന്ന ഐക്യബോധം സൃഷ്ടിക്കുന്നത് മഹത്തായ ഭരണഘടനയാണ്. രാജ്യത്തിന്റെ മുഴുവന്‍ വൈവിധ്യങ്ങളും ഉള്‍ച്ചേര്‍ത്തും കാലോചിതമായും ജനഹിതം നടപ്പാക്കാനുള്ള അടിസ്ഥാന രേഖയെന്ന നിലയിലാണ് ഭരണഘടന വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
സമത്വവും നീതിയും സ്വാതന്ത്ര്യവുമാണ് അതിന്റെ അടിക്കല്ല്. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവില്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഭരണഘടനാ മൂല്യങ്ങളെ കശാപ്പുചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിനു കീഴില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏക സിവില്‍ കോഡ് മുതല്‍ ഒറ്റ തിരഞ്ഞെടുപ്പ് വരെയുള്ള അവരുടെ നിയമനിര്‍മാണങ്ങളെല്ലാം അതിന്റെ ഭാഗമാണ്. ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുകയും ഭരണഘടനാ സ്ഥാപനത്തിലിരുന്നുകൊണ്ടു തന്നെ ഭരണഘടനാ ശില്‍പ്പിയെ പോലും അവഹേളിക്കുകയും ചെയ്യുന്നു. രാജ്യം പൗരനു നല്‍കുന്ന അംഗീകാരമായ പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കിയിരിക്കുന്നു.
മഹത്തായ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മനുസ്മൃതിയെ ഭരണഘടനയാക്കി മാറ്റാനും വര്‍ണ വിവേചനവും അസമത്വവും തിരിച്ചുകൊണ്ടുവരാനുമാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഭരണഘടന ദുര്‍ബലപ്പെട്ടാല്‍ രാജ്യം ശിഥിലമാകും. ഭരണഘടന നിലനില്‍ക്കേണ്ടത് അധികാരികളുടെ ആവശ്യമല്ല. അവരുടെ സ്വേച്ഛാധികാര പ്രവണതകളെ തടഞ്ഞുനിര്‍ത്തുന്നത് ഭരണഘടനയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹിക നീതിയും രാഷ്ട്രീയ നീതിയും പൗരസമൂഹത്തിന് അനുഭവിക്കാനാവണം. അതുകൊണ്ട് തന്നെ ഭരണഘടനയെ അസ്ഥിരപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളെ നാം കരുതിയിരിക്കണം. ഭരണഘടനയുടെ കാവലാളായി നാം സദാ ജാഗ്രതയോടെ ഉണര്‍ന്നിരിക്കണമെന്നും സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തെ എല്ലാ മണ്ഡലം തലങ്ങളിലും പാര്‍ട്ടി അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചു.
ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി (പാലക്കാട്), സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് (കാസര്‍കോട്), സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി അന്‍സാരി ഏനാത്ത് (കോഴിക്കോട്), സംസ്ഥാന സെക്രട്ടറി എം എം താഹിര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം (ആലപ്പുഴ), സംസ്ഥാന സെക്രട്ടറി പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍ (വയനാട്), സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ വി കെ ഷൗക്കത്തലി, നിമ്മി നൗഷാദ് (എറണാകുളം), സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇക്‌റാമുല്‍ ഹഖ് (മലപ്പുറം), സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍ (തൃശൂര്‍), സെക്രട്ടറിയേറ്റംഗം അഡ്വ. എ കെ സലാഹുദ്ദീന്‍ (കൊല്ലം) എന്നിവിടങ്ങളില്‍ സംസാരിച്ചു. കൂടാതെ ജില്ലാ, മണ്ഡലം തല നേതാക്കള്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















