Sub Lead

'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' പൊതുസമ്മേനം 14ന്

ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍ പൊതുസമ്മേനം 14ന്
X

പാലക്കാട്: അംബേദ്കര്‍ ദിനാചരണത്തിന്റെ ഭാഗമായി ''ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍'' പ്രമേയത്തില്‍ ഏപ്രില്‍ 14ന് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി പൊതുസമ്മേളനം നടത്തും. ഏപ്രില്‍ 14ന് വൈകീട്ട് നാലിന് മുതലമട കാമ്പ്രത്ത്ചള്ളയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജമീല പി വയനാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡണ്ടുമാരായ കെ ടി അലവി, ഷെരീഫ് പട്ടാമ്പി, ജന.സെക്രട്ട മാരായ ബഷീര്‍ മൗലവി, ബഷീര്‍ കൊമ്പം, ജില്ലാ ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ല സെക്രട്ടറി എല്‍ ഉമ്മര്‍ മൗലവി, നെന്മാറ നിയോജക മണ്ഡലം പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it