Sub Lead

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച് സുപ്രീം കോടതി

കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച് സുപ്രീം കോടതി
X

ന്യൂഡല്‍ഹി: കരസേനയില്‍ വനിതകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി. മെഡിക്കല്‍ ഫിറ്റ്‌നസ് ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷന്‍ നിയമനം നിഷേധിക്കുന്നതിനേയാണ് കോടതി വിമര്‍ശിച്ചത്. കരസേനയില്‍ സ്ഥിര കമ്മീഷന്‍ നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി.

മെഡിക്കല്‍ യോഗ്യത അടക്കം കരസേനയുടെ വ്യവസ്ഥകള്‍ റദ്ദാക്കി. കരസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതി സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ചു. അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയ കോടതി രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ സ്ഥിര കമ്മീഷന്‍ നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it