Sub Lead

ഇസ്രായേലുമായി യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അന്‍സാറുല്ല

ഇസ്രായേലുമായി യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അന്‍സാറുല്ല
X

സന്‍ആ: ഇസ്രായേലുമായി യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അന്‍സാറുല്ല പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ സയണിസ്റ്റ് ഭരണകൂടം ഭൂമി കൊള്ളയും കൊലപാതകങ്ങളും നടത്തുകയാണെന്നും ഒലിവ് കൃഷി നശിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ യെമനിലെ ഗോത്രങ്ങള്‍ ഫലസ്തീന് അനുകൂലമായ നിലപാടില്‍ ഉറച്ചുനില്‍ക്കണം. ലോകമെമ്പാടും ജനങ്ങള്‍ ഫലസ്തീന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സയണിസ്റ്റ് കൊളോണിയല്‍ ഭരണകൂടത്തെ തോല്‍പ്പിക്കാന്‍ യെമനികള്‍ തയ്യാറെടുക്കണം. രാഷ്ട്രീയവും സൈനികവുമായി തയ്യാറെടുക്കുകയാണ് ഇപ്പോഴത്തെ ആവശ്യം. എന്നാല്‍ മാത്രമേ ഫലസ്തീനെയും അതിലെ വിശുദ്ധ സ്ഥലങ്ങളെയും സംരക്ഷിക്കാനാവൂയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it