Sub Lead

ഇന്ത്യക്കാർക്ക് സൗദി വിസ ലഭിക്കാന്‍ ഇനി പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

ഇന്ത്യക്കാർക്ക് സൗദി വിസ ലഭിക്കാന്‍ ഇനി പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട
X

റിയാദ്: സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി വേണ്ടെന്ന് ഇന്ത്യയിലെ സൗദി എംബസി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ തീരുമാനിച്ചതായാണ് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തത്.





ഇന്ത്യൻ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് വിസ ലഭിക്കുന്നതിന് പി.സി.സി ഇനി നിര്‍ബന്ധമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായി എംബസി പറഞ്ഞു.

Next Story

RELATED STORIES

Share it