Sub Lead

തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ
X

റിയാദ്: സൗദി അറേബ്യയില്‍ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ചു. 'ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്' എന്ന് വിശേഷിപ്പിച്ചാണ് സൗദി അറേബ്യ രാജ്യത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താന്‍ സൗദി അറേബ്യയിലെ ഇസ്‌ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശെയ്ഖ് നിര്‍ദേശം നല്‍കിയതായും സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

തബ്‌ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നും അത് അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്.

ഇത്തരം ഗ്രൂപ്പുകള്‍ സമൂഹത്തിന് ആപത്താണെന്നും തബ്‌ലീഗും ദഅ്‌വ ഗ്രൂപ്പും ഉള്‍പ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നു എന്നും പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it