Sub Lead

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതിയില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് സത്താര്‍ പന്തല്ലൂര്‍

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതിയില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് സത്താര്‍ പന്തല്ലൂര്‍
X

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതിയില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണരൂപം


'' മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരം വസ്ത്രം ധരിക്കാന്‍ അനുമതി നിഷേധിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. യാതൊരു നിയമ പ്രാബല്യവുമില്ലാത്ത ഈ മതസ്വാതന്ത്ര്യ നിഷേധം അംഗീകരിച്ചു കൂടാ. അതോടൊപ്പം ഇതെല്ലാം വര്‍ഗീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവരും കൂടി വരുന്നുണ്ട്. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാനും അവരെ പൊതു സമൂഹത്തിന് മുമ്പില്‍ കൊണ്ട് വരാനും ഒരു സര്‍വ്വേ ആരംഭിക്കുയാണ്. തുടര്‍ന്ന് ലിസ്റ്റ് പരസ്യപ്പെടുത്തുകയും ചെയ്യും. വര്‍ഗീയത വളര്‍ത്തുന്ന സ്‌കൂളുകള്‍ ഇനി കേരളത്തില്‍ വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. ഇതോടൊപ്പമുള്ള ഗൂഗ്ള്‍ ഫോം പൂരിപ്പിച്ച് സഹകരിക്കാന്‍ താത്പര്യം. ഈ സന്ദേശം പരമാവധി ഷെയര്‍ ചെയ്ത് സര്‍വ്വേ പൂര്‍ണമാക്കാന്‍ എല്ലാവരും സഹകരിക്കുമല്ലൊ''

ഗൂഗിള്‍ഫോം ലിങ്ക്

https://docs.google.com/forms/d/e/1FAIpQLScuOalOlA5vWBPx-FsYmuhYkS6ycvSih2UtPgcMYAvc0VTrNw/viewform?fbclid=IwY2xjawNfSZZleHRuA2FlbQIxMABicmlkETFnTXg2RngyS2xVaHNLeHl1AR7TpMm9Hpu-9KvPdHxIZOZ2RQ1hLzXfavCF4wEaQBsydNq4vZ587VxigMYANQ_aem_DgEP4VzZtSb5L8NkzAGx8A&pli=1

Next Story

RELATED STORIES

Share it