Sub Lead

കൊറോണ വൈറസില്‍ നിന്ന് ജൈവായുധ നിര്‍മാണം: ചൈനക്കെതിരേ ആരോപണം ആവര്‍ത്തിച്ച് യുഎസ്

കൊറോണ വൈറസില്‍ നിന്ന് ജൈവായുധ നിര്‍മാണം: ചൈനക്കെതിരേ ആരോപണം ആവര്‍ത്തിച്ച് യുഎസ്
X

ന്യൂഡല്‍ഹി: സാര്‍സില്‍ (കൊറോണ വൈറസ്) നിന്ന് ജൈവായുധം നിര്‍മിക്കുന്നത് സംബന്ധിച്ച് ചൈനീസ് സേന ചര്‍ച്ച നടത്തിയതായെന്ന് ആരോപണം ആവര്‍ത്തിച്ച് യുഎസ്. കൊവിഡ് 19 സ്ഥിരകരിക്കുന്നതിനും അഞ്ച് വര്‍ഷം മുന്‍പ് ചൈനീസ് സേന ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാംലോക മഹായുദ്ധത്തില്‍ സാര്‍സ് കൊറോണ വൈറസ് ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കാമെന്ന് ചൈനയിലെ ഉന്നത സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തതായി ഇതുസംബന്ധിച്ച് പുറത്ത് രേഖയില്‍ വെളിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാര്‍സ് വൈറസ് ജൈവായുധമാക്കി പരിവര്‍ത്തിപ്പിക്കുന്ന സംബന്ധിച്ച് ചൈനീസ് സേന ചര്‍ച്ച നടത്തിയതായാണ് ഡോക്യൂമെന്റിലെ പ്രധാന ആരോപണം. ചൈനീസ് ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തിയതായും പുറത്ത് വന്ന ഗവേഷണ പേപ്പര്‍ വെളിപ്പെടുത്തുന്നു.

'ദി അണ്‍ നാച്വറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍ മെയ്ഡ് വൈറസ് ആസ് ജെനറ്റിക് ബയോ വെപ്പന്‍സ്' എന്ന പേരില്‍ ഓസ്‌ത്രേലിയന്‍ വാര്‍ത്താ വെബ്‌സൈറ്റ് ആയ് ന്യൂസ്.കോം.എയു പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുണ്ട്. അടുത്ത ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ആസ്‌ത്രേലിയന്‍ വെബ്‌സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.

കൊവിഡ് 19 ഒരു ജൈവായുധമാണെന്ന അഭിപ്രായത്തെ ബലപ്പെടുത്തുന്ന നിരവധി നിരീക്ഷണങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിനിടെ ചൈനക്കെതിരേ നിരവധി അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും യുഎസ് പ്രചരിപ്പിച്ചു. കൊവിഡ് 19 എവിടെനിന്നു പൊട്ടിപ്പുറപ്പെട്ടു എന്നതില്‍ ആരോപണ പ്രത്യാരോപണങ്ങളും ഊഹാപോഹങ്ങളും ഗൂഢാലോചനകളും ലോകത്താകമാനം ചര്‍ച്ചയായതാണ്. അതേസമയം, ചൈനക്ക് പുറത്തുള്ള 27ഓളം ആരോഗ്യ ശാസ്ത്രജ്ഞന്മാരും ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് 19 ചൈനയുടെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതല്ല എന്ന നിഗമനത്തിലാണ്.

Next Story

RELATED STORIES

Share it