പെന്തക്കോസ് പാസ്റ്റര്‍മാര്‍ക്കു നേരെ സംഘപരിവാര ആക്രമണം

പെന്തക്കോസ് പാസ്റ്റര്‍മാര്‍ക്കു നേരെ സംഘപരിവാര ആക്രമണം

പത്തിരിപ്പാല: സ്ത്രീകളും കുട്ടികളുമടങ്ങുന്ന പെന്തക്കോസ് പാസ്റ്റര്‍ സംഘത്തിനു നേരെ സംഘപരിവാര ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ആറോളം സ്ത്രീകളും പത്തുവയസ്സുകാരനുമടക്കമുള്ളവര്‍ക്കു നേരെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുന്ദരനെ(68) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിന്‍(10), സോണി(17) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. പാസ്റ്റര്‍ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ 4 ടയറുകളും അക്രമിസംഘം കത്തി ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top