Sub Lead

'സംഘികള്‍ മങ്കികളെപ്പോലെ'; ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഇതില്‍ ഏറെ വൈറലയാരിക്കുന്നത് 'സംഘികള്‍ മങ്കികളെപ്പോലയാണ് പെരുമാറുന്നത്' എന്ന ഖുഷ്ബുവിന്റെ പഴയ ട്വീറ്റാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സംഘികള്‍ മങ്കികളെപ്പോലെ; ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
X

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടുള്ള പഴയ ട്വീറ്റുകളാണ് സൈബര്‍ ലോകം കുത്തിപ്പൊക്കിയത്.

ഇതില്‍ ഏറെ വൈറലയാരിക്കുന്നത് 'സംഘികള്‍ മങ്കികളെപ്പോലയാണ് പെരുമാറുന്നത്' എന്ന ഖുഷ്ബുവിന്റെ പഴയ ട്വീറ്റാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച് താരം ട്വീറ്റ് ചെയ്തിരുന്നു. സമീപദിവസം കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരേ നടത്തിയ പ്രസംഗവും ഖുശ്ബു പങ്കുവച്ചിരുന്നു.

എഐസിസി വക്താവ് സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നീക്കിയതിനു തൊട്ടുപിന്നാലെയാണ് സോണിയാ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്തു നല്‍കിയത്. തുടര്‍ന്ന് ബിജെപി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സി ടി രവിയില്‍ നിന്ന് ഖുഷ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരാള്‍ വേണം എന്നു മനസ്സിലായെന്നും തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം ഉറപ്പാക്കാനുള്ള കഠിന പരിശ്രമം നടത്തുമെന്നും ഖുഷ്ബു പറഞ്ഞു.

Next Story

RELATED STORIES

Share it