Sub Lead

കോഴിക്കോട് സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം ആപത്ത്: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട് സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം ആപത്ത്: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: പൗരത്വ നിഷേധത്തിനെതിരേ രാജ്യമൊന്നായി പ്രതികരിക്കുമ്പോള്‍ ഒറ്റപ്പെട്ടുപോയ സംഘപരിവാര്‍, കള്ളക്കഥകള്‍ മെനഞ്ഞ് കോഴിക്കോട് നഗരത്തില്‍ അക്രമങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് ആപത്താണെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തണല്‍ ചാറ്റിറ്റബിള്‍ ട്രസ്റ്റിന്റെ പേര് പറഞ്ഞു പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റി നേരത്തേ പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടത്തിലേക്ക് പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നടത്തിയ മാര്‍ച്ച്, കോഴിക്കോട്ടെ ജനതയുടെ ശക്തമായ ചെറുത്ത് നില്‍പ്പ് കാരണമാണ് അവസാനിപ്പിക്കേണ്ടിവന്നത്. എന്നാല്‍ സംഘപരിവാറിനെതിരേ നടപടി സ്വീകരിക്കാത്ത പോലിസ്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ല.

പോലിസ് നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കോഴിക്കോട് നഗരത്തെയും ജനങ്ങളേയും ഭീകരവാദ കേന്ദ്രങ്ങളാക്കിയും തീവ്രവാദികളാക്കിയും, മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലും പ്രസംഗിച്ച ബിജെപി നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ജയിലിലടക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫായിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീര്‍ മാത്തോട്ടം, ഹനീഫ എലത്തൂര്‍, അബ്ദു കാരന്തൂര്‍, നിസാര്‍ അഹമ്മദ്, എം ടി അബു ഹാജി സംസാരിച്ചു.



Next Story

RELATED STORIES

Share it