Sub Lead

സംഭല്‍ വെടിവയ്പില്‍ പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ മാറ്റി; മസ്ജിദില്‍ സര്‍വേക്ക് ഉത്തരവിട്ട ജഡ്ജിക്കാണ് പുതിയ ചുമതല

സംഭല്‍ വെടിവയ്പില്‍ പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ മാറ്റി; മസ്ജിദില്‍ സര്‍വേക്ക് ഉത്തരവിട്ട ജഡ്ജിക്കാണ് പുതിയ ചുമതല
X

അലഹബാദ്: സംഭല്‍ ശാഹി ജമാമസ്ജിദിന് സമീപം മുസ് ലിംകള്‍ക്കെതിരെ വെടിവയ്പ് നടത്തിയ പോലിസുകാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജഡ്ജിയെ സ്ഥലം മാറ്റി. സംഭല്‍ സിജെഎം വിഭാന്‍ഷു സുധീറിനെയാണ് സ്ഥലം മാറ്റിയത്. ചന്ദോസി സിവില്‍ ജഡ്ജി(സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങാണ് പുതിയ സിജെഎം. സംഭല്‍ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ അതേദിവസം തന്നെ സര്‍വേക്ക് ഉത്തരവിട്ടയാളാണ് ആദിത്യ സിങ്. 2024 നവംബറില്‍ സംഭല്‍ മസ്ജിദിന് സമീപം 23കാരനായ ബിസ്‌ക്കറ്റ് വില്‍പ്പനക്കാരനെ വെടിവച്ചതിനാണ് സംഭല്‍ സര്‍ക്കിള്‍ ഓഫിസറായിരുന്ന അനുജ് ചൗധരി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ വിഭാന്‍ഷു സുധീര്‍ ഉത്തരവിട്ടിരുന്നത്.

2024 നവംബര്‍ 19നാണ് സംഭല്‍ മസ്ജിദില്‍ സര്‍വേ നടത്താന്‍ ചന്ദോസി സിവില്‍ ജഡ്ജി(സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങ് ഉത്തരവിട്ടിരുന്നത്. ഹിന്ദുത്വര്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഉത്തരവ്. പിന്നീട് നവംബര്‍ 24ന് മറ്റൊരു സര്‍വേ കൂടി നടത്തി. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘവും സര്‍വേ സംഘത്തിന് ഒപ്പമുണ്ടായിരുന്നു. പ്രദേശത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് മുസ്‌ലിം യുവാക്കളെയാണ് അന്ന് പോലിസ് വെടിവച്ചു കൊന്നത്. കൂടാതെ ആയിരത്തില്‍ അധികം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it