Sub Lead

ശബരിമല വിധി: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; കര്‍ശന നടപടിയെന്ന് പോലിസ്

2018 സപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്

ശബരിമല വിധി: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; കര്‍ശന നടപടിയെന്ന് പോലിസ്
X

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹരജിയില്‍ സുപ്രിംകോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം. വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ മുതിരുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ശബരിമല വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 50ഓളം ഹരജികളിലാണ് വ്യാഴാഴ്ച വിധി വരാനിരിക്കുന്നത്. വിധി തെറ്റായി വ്യാഖ്യാനിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തിലും പോലിസ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

2018 സപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് വിലക്കരുതെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. 1991ലെ കേരള ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് ഈ പ്രായത്തിനിടയിലുള്ളവര്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. 15 വര്‍ഷത്തിനു ശേഷം 2006ലാണ് കേസ് സുപ്രിംകോടതിയില്‍ എത്തിയത്. 2017 ഒക്ടോബര്‍ 13നാണ് കേസ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെയെത്തിയത്. പിന്നീട് 8 ദിവസത്തെ വാദം കേള്‍ക്കലിനൊടുവില്‍ 2018 സപ്തംബറില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിട്ടു.



Next Story

RELATED STORIES

Share it