Sub Lead

ശബരിമല നട അടച്ചു; ശുദ്ധികലശം തുടങ്ങി

സന്നിധാനത്ത് ശുദ്ധിക്രിയ നടത്താനാണ് തീരുമാനമെന്നാണ് അറിയുന്നത്. തീര്‍ത്ഥാടകരെ സന്നിധാനത്ത് നിന്ന് മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്.

ശബരിമല നട അടച്ചു; ശുദ്ധികലശം തുടങ്ങി
X

പത്തനംതിട്ട: സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതായ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു. സന്നിധാനത്ത് ശുദ്ധിക്രി നടത്തുന്നതായാണ്‌ അറിയുന്നത്. തീര്‍ത്ഥാടകരെ സന്നിധാനത്ത് നിന്ന് മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്. മേല്‍ശാന്തിയും തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് തീര്‍ത്ഥാടകരെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.

ഇന്ന് പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗ, കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവര്‍ പോലിസ് സഹായത്തോടെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. അതേ സമയം, തുടര്‍നടപടികള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് 1 മണിക്കാണ് നട അടക്കാറുള്ളത്. ഇപ്പോള്‍ 10.30ന് തന്നെ അടച്ച് പൂജാരിമാര്‍ പുറത്തേക്ക് വന്നിരിക്കുകയാണ്.






Next Story

RELATED STORIES

Share it