Sub Lead

ഇന്ന് മകരവിളക്ക്; സന്നിധാനം ഭക്തിസാന്ദ്രം; കര്‍ശന നിയന്ത്രണം

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ വന്നുനിറയുകയാണ്.

ഇന്ന് മകരവിളക്ക്; സന്നിധാനം ഭക്തിസാന്ദ്രം; കര്‍ശന നിയന്ത്രണം
X

ശബരിമല: മകരവിളക്ക് ഉത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ശബരിമല. ശരണ മന്ത്രങ്ങളുമായി ഭക്തിയുടെ കൊടുമുടിയിലാണ് സന്നിധാനം. പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ വന്നുനിറയുകയാണ്.

തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയാല്‍ ദേവസ്വം അധികൃതര്‍ വരവേല്‍ക്കും. കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല. മകരവിളക്ക് മഹോല്‍സവത്തിനായി ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പോലിസ് സേനാംഗങ്ങള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പോലിസും ദേവസ്വം അധികൃതരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലിസ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് രണ്ടും, പമ്പ, നിലയ്ക്കല്‍ ,പുല്ലുമേട് എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരുടെയും മേല്‍നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

മകരജ്യോതി ദര്‍ശിക്കാന്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിന് നിയന്ത്രണം ഉണ്ട്. പമ്പ ഹില്‍ടോപ്പിലും മകരജ്യോതി കാണാന്‍ പ്രവേശനമില്ല. മകരവിളക്ക് പ്രമാണിച്ച് ഇന്ന് വാഹനനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. കെഎസ്ആര്‍ടിസി പമ്പയില്‍ നിന്ന് 950 ബസ്സുകള്‍ സര്‍വീസ് നടത്തും.

വ്യൂ പോയിന്റുകളില്‍ ബാരിക്കേടുകള്‍ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. മകരവിളക്കിന് മുന്നോടിയായുള്ള പമ്പാ സദ്യയും പമ്പ വിളക്കും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നിരുന്നു. മഹിഷി നിഗ്രഹ സ്മരണകള്‍ ഉയര്‍ത്തി പേട്ട തുള്ളിയെത്തിയ ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങള്‍ പമ്പ സദ്യയൊരുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it