- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം; ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം ഇന്ന്
വൈകീട്ട് മൂന്നിനാണ് യോഗം. യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്താനാണ് ശ്രമം. ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞത്.

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന കേസില്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്താനാണ് ശ്രമം. ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞത്. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
യുവതീപ്രവേശന കേസുകള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായകമായ നീക്കം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹര്‍ജി കൊടുക്കാന്‍ വിസമ്മതിച്ച ബോര്‍ഡ് നല്‍കിയിരുന്നത് വിധി നടപ്പാക്കാനുള്ള സാവകാശഹര്‍ജി ആയിരുന്നു. എന്നാല്‍, എന്‍ വാസുവിന്റെ നേതൃത്വത്തിലെ പുതിയ ബോര്‍ഡ് നിലപാട് മാറ്റത്തിനൊരുങ്ങുകയാണ്. യുവതീ പ്രവേശനത്തിനായി ശക്തിയായി വാദിച്ച സര്‍ക്കാറിന്റെ പിന്തുണയും ഇപ്പോള്‍ ബോര്‍ഡിനുണ്ട്.
സമാധാനാന്തരീക്ഷത്തില്‍ പുരോഗമിക്കുന്ന നിലവിലെ മണ്ഡലമകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് ബോര്‍ഡിന്റെ നിലപാട് മാറ്റം. ബോര്‍ഡിന്റെ സത്യവാങ്മൂലം വഴി ശബരിമല പ്രശ്ത്തിലെ എതിര്‍പ്പ് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സുപ്രിം കോടതി അന്തിമതീരുമാനം എടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















