Big stories

ആറാം ദിവസവും റഷ്യന്‍ ആക്രമണം തുടരുന്നു; 5,20,000പേര്‍ പലായനം ചെയ്തു

ആറാം ദിവസവും റഷ്യന്‍ ആക്രമണം തുടരുന്നു; 5,20,000പേര്‍ പലായനം ചെയ്തു
X

യുക്രെയ്ന്‍: യുദ്ധം തുടങ്ങി ആറാം ദിവസവും യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവില്‍ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര് നല്‍കിയിട്ടുണ്ട്.ഖാര്‍കീവില്‍ ഷെല്ലാക്രമണം തുടരുകയാണ്.

ഇതിനിടെ ബെലാറൂസില്‍ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രെയ്ന്‍ പ്രസിഡണ്ട് സെലന്‍സ്‌കി വ്യക്തമാക്കി.

കീഴടങ്ങാനാവശ്യപ്പെട്ട റഷ്യന്‍ പടക്കപ്പലിനോട് പോയിത്തുലയാന്‍ പറഞ്ഞ സ്‌നേക്ക് ഐലന്‍ഡിലെ 13 യുക്രെയ്ന്‍ സൈനികര്‍ ജീവനോടെയുണ്ടെന്ന് യുക്രെയ്ന്‍ സ്ഥീരീകരിച്ചു. റഷ്യന്‍ ആക്രണണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍.

യുെ്രെകന്റെ കീഴിലായിരുന്ന ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്‌നേക്ക് ഐലന്‍ഡ് കാക്കാന്‍ നിന്ന 13 യുെ്രെകനിയന്‍ ഗാര്‍ഡുകള്‍ ദ്വീപ് പിടിക്കാന്‍ റഷ്യന്‍ പടക്കപ്പലെത്തിയപ്പോള്‍ തന്നെ വാക്കുകളെ വെടുയുണ്ടകളാക്കി ഹീറോകളായവരാണ്. സൈനിക നടപടിക്ക് മുന്‍പ്, കീഴടങ്ങുന്നുണ്ടോയെന്ന കപ്പലില്‍ നിന്നുള്ള ചോദ്യത്തിന് ഒട്ടും പതറാതെ പോയിത്തുലയാന്‍ പറഞ്ഞവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. റഷ്യന്‍ ആക്രണണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.

എന്നാല്‍ യുക്രെയ്ന്‍ നാവികസേനാ വിഭാഗം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇവര്‍ ജീവനോടെയുണ്ടെന്ന ശുഭവാര്‍ത്ത പറയുന്നത്. എല്ലാവരും റഷ്യന്‍ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ കെട്ടഴിച്ചു വിട്ട ആക്രമണത്തില്‍ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകര്‍ന്നിരുന്നു. പിന്നാലെ അയച്ച സിവിലിയന്‍ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്ന് യുെ്രെകന്‍ ആരോപിക്കുന്നു.

അതേസമയം യുദ്ധഭൂമിയായി മാറിയ യുെ്രെകനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേര്‍ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.

ഇതിനിടെ റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച് 7ന് അകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്.റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്പൂര്‍ണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു.

Next Story

RELATED STORIES

Share it