Sub Lead

റഷ്യ- യുക്രൈന്‍ പ്രതിനിധികള്‍ ബെലാറൂസില്‍; സമാധാന ചര്‍ച്ചയില്‍ കണ്ണുനട്ട് ലോകം

ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബെലാറൂസിന്റെ ഈ അതിര്‍ത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെന്‍സ്‌കിയും ബെലാറൂസ് രാഷ്ട്രത്തലവന്‍ അലക്‌സാണ്ടര്‍ ലുകഷെങ്കോയും ഫോണില്‍ സംസാരിച്ചു. പിന്നാലെ സെലെന്‍സ്‌കി ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

റഷ്യ- യുക്രൈന്‍ പ്രതിനിധികള്‍ ബെലാറൂസില്‍; സമാധാന ചര്‍ച്ചയില്‍ കണ്ണുനട്ട് ലോകം
X

മിന്‍സ്‌ക്: റഷ്യ- യുെ്രെകന്‍ ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ബെലാറൂസില്‍ എത്തി. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചര്‍ച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വച്ചാണ് ചര്‍ച്ച.

ബെലാറൂസ് തലസ്ഥാനമായ മിന്‍സ്‌കില്‍ വച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു റഷ്യന്‍ നിര്‍ദേശം. എന്നാല്‍, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാല്‍ അവിടെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം യുെ്രെകന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞത്. തുര്‍ക്കിയിലോ അസര്‍ബൈജാനിലോ ചര്‍ച്ചയാകാമെന്നായിരുന്നു നിലപാട്.

ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബെലാറൂസിന്റെ ഈ അതിര്‍ത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെന്‍സ്‌കിയും ബെലാറൂസ് രാഷ്ട്രത്തലവന്‍ അലക്‌സാണ്ടര്‍ ലുകഷെങ്കോയും ഫോണില്‍ സംസാരിച്ചു. പിന്നാലെ സെലെന്‍സ്‌കി ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്തുന്നതിന് യുെ്രെകന്‍ സമ്മതിച്ചെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചയ്ക്കായി റഷ്യന്‍ പ്രതിനിധി സംഘം എത്തിയതായി റഷ്യന്‍ പ്രസിഡന്റ് ഓഫിസായ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പ്രതികരിച്ചിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും പ്രതിരോധ മന്ത്രാലയത്തിന്റേയും പ്രതിനിധികളും പ്രസിഡന്റ് ഓഫിസ് പ്രതിനിധികളുമാണ് ബെലാറൂസിലെത്തിയത്.

ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. എന്നാല്‍, ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളെഡിമര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.

ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താന്‍ ശ്രമിച്ചില്ലെന്ന് യുക്രെയ്ന്‍ ജനത ജനത കുറ്റപ്പെടുത്തരുത്. അതിനാലാണ് ചര്‍ച്ചയ്ക്ക് വഴങ്ങിയതെന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്.

അതിനിടെ യുഎന്‍ രക്ഷാസമിതിയും വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെയാകും യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം ചേരുന്നത്. യുക്രെയ്‌നിലെ മാനുഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാകും യോഗത്തിലെ പ്രധാന അജണ്ട.

അതേസമയം, പോരാട്ടം തുടരുന്ന യുക്രെയ്ന്‍ ലോകത്തിനു മുന്നില്‍ പുതിയ ആവശ്യം മുന്നോട്ടുവച്ച് രംഗത്തെത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ലോക രാജ്യങ്ങള്‍ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവര്‍ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രെയ്ന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it