Sub Lead

യുക്രൈന്റെ എഫ്-16 ജെറ്റ് വെടിവച്ചിട്ട് റഷ്യ

യുക്രൈന്റെ എഫ്-16 ജെറ്റ് വെടിവച്ചിട്ട് റഷ്യ
X

മോസ്‌കോ: യുഎസ് സര്‍ക്കാര്‍ യുക്രൈന്‍ സൈന്യത്തിന് നല്‍കിയ എഫ്-16 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് റഷ്യന്‍ സൈന്യം. എസ്-300 വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഫൈറ്റര്‍ ജെറ്റ് വീഴ്ത്തിയതെന്ന് സിവര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൈനികകമാന്‍ഡര്‍ അറിയിച്ചു. എസ്-300 വ്യോമപ്രതിരോധ സംവിധാനത്തില്‍ നിന്നും രണ്ട് മിസൈലുകളാണ് വിക്ഷേപിച്ചത്. '' ഈ ഓപ്പറേഷന് വേണ്ടി വലിയ തയ്യാറെടുപ്പുകളുണ്ടായിരുന്നു. ഫൈറ്റര്‍ ജെറ്റ് വരുമെന്ന് അറിയുമായിരുന്നതിനാല്‍ അതിനെ ട്രാക്ക് ചെയ്തിരുന്നു. ഈ ഫൈറ്റര്‍ ജെറ്റുകളെ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് ശത്രു പറഞ്ഞിരുന്നത്. പക്ഷേ, ഞങ്ങള്‍ അതിനെ വീഴ്ത്തി.''-സിവര്‍ പറഞ്ഞു.

2024 ആഗസ്റ്റിലാണ് യുഎസ് എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ യുക്രൈന് നല്‍കിയത്. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവ എത്തിച്ചുനല്‍കിയത്. 2025 മേയില്‍ 300 ദശലക്ഷം ഡോളറിന് തുല്യമായ വിമാനങ്ങളും സ്‌പെയര്‍പാര്‍ട്‌സുകളും യുഎസ് നല്‍കി. മൊത്തം 44 യുദ്ധവിമാനങ്ങളാണ് ഇക്കാലയളവില്‍ യുക്രൈന്‍ സ്വന്തമാക്കിയത്. എന്നാല്‍, ഇവകൊണ്ട് മാത്രം അടിത്തട്ടില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ യുക്രൈന് കഴിഞ്ഞില്ല. നിലവില്‍ യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it