Sub Lead

റഷ്യ ബഹിരാകാശത്തേക്ക് അയച്ച എലികള്‍ ജീവനോടെ തിരിച്ചെത്തി

റഷ്യ ബഹിരാകാശത്തേക്ക് അയച്ച എലികള്‍ ജീവനോടെ തിരിച്ചെത്തി
X

മോസ്‌കോ: ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച 75 എലികള്‍ ഒരുമാസത്തിന് ശേഷം തിരികെയെത്തി. ഭൂമിയില്‍ നിന്നും 800 കിലോമീറ്റര്‍ മുകളിലാണ് ഇവരുണ്ടായിരുന്നത്. എലികള്‍ക്ക് പുറമെ 1500 പഴഇൗച്ചകള്‍, കോശഭാഗങ്ങള്‍, ധാന്യങ്ങള്‍, പയര്‍, ഫംഗസുകള്‍, കൂണുകള്‍ തുടങ്ങിയവയും അയച്ചിരുന്നു. ആഗസ്റ്റ് 20ന് കസാഖ്സ്ഥാനിലെ ബൈക്കനൂരില്‍ നിന്നും അയച്ച ഉപഗ്രഹം കഴിഞ്ഞ ദിവസം ഓറണ്‍ബര്‍ഗ് മേഖലയില്‍ തിരിച്ചിറങ്ങി. 6.4 ടണ്‍ വരുന്ന പേടകത്തില്‍ 25 അറകളിലായാണ് എലികളെ പാര്‍പ്പിച്ചിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്ന പഥത്തെക്കാള്‍ ഉയര്‍ന്ന അക്ഷാംശത്തിലുള്ള മേഖലയിലെ വികിരണത്തിന്റെ സ്വഭാവം, ഭാരമില്ലായ്മ തുടങ്ങിയവ പഠിക്കുകയാണ് ലക്ഷ്യം. ഇൗ സാഹചര്യം ജീവജാലങ്ങള്‍ അതിജീവിക്കുന്നത് എങ്ങനെയെന്ന് ശാസ്ത്രജ്ഞര്‍ തത്സമയം നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it