Sub Lead

യുഎസ് സൈന്യം പിന്തുടരുന്ന കപ്പലിന് സഹായവുമായി റഷ്യന്‍ അന്തര്‍വാഹിനി

യുഎസ് സൈന്യം പിന്തുടരുന്ന കപ്പലിന് സഹായവുമായി റഷ്യന്‍ അന്തര്‍വാഹിനി
X

മോസ്‌കോ: യുഎസ് സൈന്യം പിന്തുടരുന്ന കപ്പലിന് സംരക്ഷണമൊരുക്കി റഷ്യന്‍ അന്തര്‍വാഹിനി. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ബെല്ല എന്ന കപ്പലിനാണ് റഷ്യന്‍ സര്‍ക്കാര്‍ സംരക്ഷണം ഒരുക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഈ കപ്പല്‍ പിടിക്കാന്‍ യുഎസ് സൈന്യം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വെനുസ്വേലയില്‍ നിന്നും പെട്രോളിയം കൊണ്ടുപോവുന്നു എന്നാണ് ഈ കപ്പലിനെതിരായ യുഎസ് ആരോപണം. നിലവില്‍ ഈ കപ്പല്‍ ഐസ് ലാന്‍ഡിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ എത്തിയെന്നാണ് വിവരം.

ഇറാനില്‍ നിന്നും വെനുസ്വേലയിലേക്കാണ് ബെല്ല എന്ന കപ്പല്‍ എത്തിയിരുന്നത്. വെനുസ്വേലയില്‍ നിന്നും പെട്രോളിയം ശേഖരിച്ച് റഷ്യയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. വടക്കന്‍ റഷ്യയിലെ മുന്‍മാന്‍സ്‌ക് പ്രദേശത്തേക്കാണ് കപ്പല്‍ പോവുന്നത് എന്നാണ് വിവരം. ഡിസംബറില്‍ ഈ കപ്പലില്‍ കയറാന്‍ യുഎസ് നാവികര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ക്രൂ അംഗങ്ങള്‍ തടഞ്ഞു. അതിന് ശേഷമാണ് കപ്പല്‍ തിരിച്ചുപോയത്. അന്നുമുതല്‍ കപ്പല്‍ പിടിക്കാന്‍ യുഎസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it