- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു; തലനാരിഴയ്ക്ക് അപകടം ഒഴിവായി

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു. വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. ആറ്റിങ്ങലില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസിനാണ് തോന്നയ്ക്കലിനും മംഗലപുരത്തിനും ഇടയില്‍ വച്ച് തീപ്പിടിച്ചത്. ശനിയാഴ്ച രാവിലെ 8.30ഓടെയാണ് അപകടം.ചെമ്പകമംഗലം ജങ്ഷനില്‍ എത്തിയപ്പോള്‍ ബസ് ബ്രേക്ക്ഡൗണായതിനാല്‍ െ്രെഡവര്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ െ്രെഡവര്‍മാരാണ് ബസ്സിനടിയില്‍ നിന്ന് പുക ഉയരുന്ന കാര്യം പറഞ്ഞത്. ഇതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിനു പിന്നാലെയാണ് തീ ആളിക്കത്തുകയായിരുന്നു. ബസിന്റെ ഉള്‍വശം പൂര്‍ണമായും അഗ്‌നിക്കിരയായി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. എല്ലാ യാത്രക്കാരെയും പുറത്തിറക്കാനായതിനാല്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ആറ്റിങ്ങില്‍ നിന്ന് രണ്ട് യൂനിറ്റ് അഗ്‌നി രക്ഷാ സംഘമെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
RELATED STORIES
''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ...
31 May 2025 2:55 AM GMTവിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMT