- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞാൻ വെറുതെ പറയാറില്ല, വെറുതെ ചൊറിയാറില്ല; വി മുരളീധരനെതിരേ ആർഎസ്എസ് പ്രചാരക്
പാർട്ടിക്കും പ്രവർത്തകർക്കും വി മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല എന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിക്ഷം സംയംസേവകരും.

കോഴിക്കോട്: ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരനെതിരേ ആർഎസ്എസ് നേതാവ് ഗുരുതര ആരോപണം ഉയർത്തിയത് മേൽക്കോയ്മാ മാധ്യമങ്ങൾ കണ്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ അത് ചർച്ചയാണ്. 'തലശേരി - ഡൽഹി വീരഗാഥകൾ' അടക്കം പൊളിച്ച് കൈയ്യിൽ തരുമെന്നാണ് ആർഎസ്എസ് ജില്ലാ പ്രചാരക് ശരത്ത് എടത്തിൽ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. എന്നാൽ വി മുരളീധരൻ വിഷയത്തിൽ കടുത്ത മൗനത്തിലുമാണ്.
ആർഎസ്‌എസ് മലപ്പുറം, കോഴിക്കോട് ജില്ലാ പ്രചാരകായിരുന്ന ഇദ്ദേഹം ഇവരുടെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ സംസ്ഥാന സംയോജകനുമാണ്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ജനങ്ങള്‍ക്കും നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വിമർശനവുമായാണ് ശരത് വിവാദത്തിന് തുടക്കം കുറിച്ചത്.
'വിഎം ആര്‍മിയുടെ ശ്രദ്ധക്ക്' എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളീധരന്റെ ഇടപെടലിലുള്ള അസംതൃപ്തി പ്രകടിപ്പിച്ചത്. സ്വന്തം സാമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കൊപ്പം തുള്ളുകയാണ് കേന്ദ്ര സഹമന്ത്രിയെന്നാണ് ശരത്തിന്റെ പോസ്റ്റ്. ഇത് പരസ്യമായി പറയുന്നത്, രഹസ്യമായി പറഞ്ഞാല്‍ തലയില്‍ കയറുന്നവരല്ല വിഎം ആര്‍മി എന്നതിനാലാണെന്നും കുറിച്ചിട്ടുണ്ട്.
പാർട്ടിക്കും പ്രവർത്തകർക്കും വി മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല എന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിക്ഷം സംയംസേവകരും. പാർട്ടി ആരുടേയും തറവാട്ടു സ്വത്തല്ല. ശോഭാ സുരേന്ദ്രനെ ഉന്മൂലനം ചെയ്യാൻ നോക്കിയപ്പോൾ കിട്ടിയ തിരിച്ചടി ഒരു ഗുണപാഠമാക്കിയെടുക്കണം.
ജില്ലയിലെ പ്രമുഖ ശിങ്കിടി വഴി, മുരളീധരൻ്റെ സഹായം അഭ്യർത്ഥിച്ച്, പത്തു ദിവസമായി അതു കിട്ടാതെ ഒരു താലൂക് കാര്യവാഹക് ആശുപത്രിയിൽ കിടക്കുന്നുണ്ട്. അന്നേരമാണ് മുരളീധരനാണ് തലശേരിയിൽ സംഘടന വളർത്തിയതെന്ന സ്തുതിഗീതം കേൾക്കുന്നത്. സംഘടനയോട് ആത്മാർത്ഥതയുള്ളവർ പ്രതികരിച്ചു പോവും.
കൂടുതൽ സ്തുതിഗീതങ്ങൾ ഇറക്കാൻ നിക്കണ്ട. പൊളിച്ച് കയ്യിൽ തരും. തലശേരി-ഡൽഹി വീരഗാഥകൾ അടക്കം. അതും വിത്ത് പ്രൂഫ്. നാട്ടുകാരെയും കമ്മ്യൂണിസ്റ്റുകാരെയും സ്തുതിപാഠകരെയും വിഡ്ഢികളാക്കിക്കോ. സാധാരണ പ്രവർത്തകരെ വിഡ്ഢികളാക്കാൻ ഇനി സമ്മതിക്കില്ല എന്നാണ് ശരത് പോസ്റ്റിൽ പറയുന്നത്.
വാക്സിൻ വിഷയത്തിലെ വി മുരളീധരന്റെ ആക്ഷേപത്തിന് പിന്നാലെയാണ് ശരത് രംഗത്തുവന്നത്. വി മുരളീധരനെതിരേ ഇത്രയും കടുത്ത ആരോപണം ഉയർന്നിട്ടും അദ്ദേഹത്തിന്റെ മൗനം അണികൾക്കിടയിൽ സംശയത്തിനിടയാക്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പബ്ലിക്ക് വാളിൽ നിന്നും നീക്കിയിട്ടുണ്ട്.
ചിത്രം 1:
ഒരു പ്രചാരകൻ സംഘടനാനിർദ്ദേശപ്രകാരം മാതൃഭൂമിക്കെതിരെ ലേഖനം എഴുതുന്നു.
ചിത്രം 2:
കേന്ദ്രമന്ത്രി മാതൃഭൂമി ഓഫീസിൽ...
Posted by Sarath Edathil on Wednesday, 21 April 2021
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















