- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ കൊലയാളികളെ ഒളിവില്‍ പോവാന്‍ സഹായിച്ച ആര്‍എസ്എസ്സുകാരന്‍ അറസ്റ്റില്‍

മണ്ണഞ്ചേരി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ വെട്ടിക്കൊന്ന പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പറവൂര്‍ വടക്ക് ദേവസ്വംവെളി വീട്ടില്‍ എച്ച് ദീപകിനെയാണ് (44) മണ്ണഞ്ചേരി പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതി വിഷ്ണു, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുല്‍, ആറാം പ്രതി ധനേഷ് എന്നിവരുടെ ജാമ്യം ഡിസംബര്‍ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവരോട് കീഴടങ്ങാന്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് പാലിക്കാതെ ഒളിവില്‍ പോയ ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയതിനാണ് ദീപക്കിനെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജാമ്യം റദ്ദാക്കിയ പ്രതികള്‍ ബീഭല്‍സമായ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചത്. ഷാനിനെ കൊല്ലാന്‍ ആയുധങ്ങളുമായി കാത്തുനിന്ന ഈ പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















