- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പറയാനുള്ളത് തുറന്ന് പറയണം; അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും ആർഎസ്എസ് ബന്ധം: ഡിവൈഎഫ്ഐ
എല്ലാം തുറന്നുപറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നും മനു തോമസ് അര്‍ജുന്‍ ആയങ്കിയോട് പറഞ്ഞു.

കണ്ണൂർ: ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള കൊടും കുറ്റവാളികളാണ് അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം മനു തോമസ്. സ്വർണക്കടത്തു ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും അടക്കമുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരെയും പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞതാണ്. ആര്‍എസ്എസ് ക്രിമിനലുകളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് ഇരുവരുമെന്നും മനു തോമസ് പറഞ്ഞു. സംഘടനയെ മറയാക്കി സ്വര്‍ണക്കടത്തും ക്വട്ടേഷനുമൊന്നും ഇനി നടക്കില്ലെന്നും മനുതോമസ് പറഞ്ഞു.
എല്ലാം തുറന്നുപറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നും മനു തോമസ് അര്‍ജുന്‍ ആയങ്കിയോട് പറഞ്ഞു. ആരെയും കൊല്ലാന്‍ പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാനാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജന്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു തോമസ് പറഞ്ഞു.
ഇവർ കണ്ണൂർ ജില്ലയിലെ പാർട്ടിയുടേയോ ഡിവൈഎഫ്ഐയുടേയോ ഉത്തരവാദിത്വം വഹിക്കുന്നവരല്ല. ഇവർ അങ്ങനെയാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക് മാന്യതാ പരിവേഷവും സംരക്ഷണയും പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുവാനാണ് ഇവർ ഇത് ചെയ്യുന്നതെന്നും മനു തോമസ് കൂട്ടിച്ചേർത്തു.
അതേസമയം ഇരുവർക്കുമെതിരേ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും രംഗത്തുവന്നു. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങൾ കൊടും ക്രിമിനലുകളാണെന്നും ഇവരാരും ഡിവൈഎഫ്ഐയുടെ യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ പോലുമല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡിവൈഎഫ്ഐയാണെന്ന് പ്രചരിപ്പിക്കാൻ ഇവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















