Sub Lead

ചിറ്റാപൂരിലെ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ചിറ്റാപൂരിലെ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു
X

ബംഗളൂരു: കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലത്തില്‍ ഇന്ന് നടക്കാനിരുന്ന ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആശ്വാസം ലഭിച്ചില്ല. മാര്‍ച്ച് നടത്താന്‍ അധികൃതര്‍ക്ക് പുതിയ അപേക്ഷ നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റോഡുകളിലും പാര്‍ക്കുകളിലും മൈതാനങ്ങളിലും പത്തില്‍ അധികം ആളുകള്‍ക്ക് റാലികളോ മാര്‍ച്ചുകളോ നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലമായ ചിറ്റാപൂരില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചത്. കൂടാതെ ആര്‍എസ്എസ് സ്ഥാപിച്ച കൊടിമരങ്ങളും ബാനറുകളുമെല്ലാം എടുത്തുമാറ്റുകയും ചെയ്തു. അനുമതിയില്ലാതെയാണ് അവയെല്ലാം സ്ഥാപിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചിറ്റാപൂരില്‍ ഇന്ന് തന്നെ മാര്‍ച്ച് നടത്തുമെന്ന് ഭീം ആര്‍മിയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ദലിത് പാന്തേഴ്‌സുമായി സഹകരിച്ച് റാലി നടത്തുമെന്നായിരുന്നു പ്രഖ്യാപനം. അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന് ആര്‍എസ്എസ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. നവംബര്‍ രണ്ടിന് റാലി നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പുതിയ അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it