പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടിലെ പൈപ്പില്‍ നിന്നും പിടിച്ചെടുത്തത് 40 ലക്ഷം രൂപ
കണക്കില്‍ പെടാത്ത പണം ശാന്തനഗൗഡ ബിരാദാറിന്റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തുക കണ്ടെത്തുകയായിരുന്നു
ബംഗലൂരു: വരവില്‍ കവിഞ്ഞ സമ്പാദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 40 ലക്ഷം രൂപ പിടികൂടി. രൂപ വീട്ടിലെ ഡ്രെയിനേജ് പൈപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ശാന്തനഗൗഡ ബിരാദാറിന്റെ വസതിയിലായിരുന്നു പരിശോധന. ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലിസ് സൂപ്രണ്ട് മഹേഷ് മേഘന്നനവറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 7 മണിയോടെയാണ് ഗുബ്ബി കോളനിയിലെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയത്. കണക്കില്‍ പെടാത്ത പണം ശാന്തനഗൗഡ ബിരാദാറിന്റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തുക കണ്ടെത്തുകയായിരുന്നു. 40 ലക്ഷം രൂപയാണ് വീട്ടിലെ പൈപ്പിനുള്ളില്‍ നിന്ന് പിടിച്ചെടുത്തത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥന് ഗുബ്ബി കോളനിയിലും ബഡേപൂരിലും വീടുകളും പ്ലോട്ടുകളും ഫാം ഹൗസുകളും ഉണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി. വസ്തുവകകളുടെ മൂല്യം കണ്ടെത്തേണ്ടതുണ്ടെന്ന് എസിബി വൃത്തങ്ങള്‍ അറിയിച്ചു. എസിബി ഉദ്യോഗസ്ഥ സംഘം ഹംഗരാഗയിലെ ഫാം ഹൗസുകളിലും പരിശോധന നടത്തി. 1992ല്‍ കലബുറഗി ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിങ് വകുപ്പില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ എഞ്ചിനീയറായാണ് ശാന്തനഗൗഡ ബിരാദാര്‍ ജോലി തുടങ്ങിയത്. 2000ല്‍ സ്ഥിരം ജീവനക്കാരനായി. വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT