Sub Lead

വീണ്ടും ക്രൂരത: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു; പരാതി തള്ളി പോലിസ്

വീണ്ടും ക്രൂരത: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു;  പരാതി തള്ളി പോലിസ്
X

റായ്പൂര്‍: ഹഥ്‌റാസിലെ ഞെട്ടല്‍ മാറുംമുമ്പെ രാജസ്ഥാനിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ബാരന്‍ പ്രദേശത്താണ് സംഭവം. സംഭവുമായി ബന്ധപെട്ട് കുട്ടികളുടെ പിതാവ് പോലിസില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് ബലാത്സംഗം നടന്നതായുള്ള പരാതി തള്ളി. വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സംസ്ഥാന പൊലിസ് പറഞ്ഞു.

13നും 15നും ഇടയില്‍ പ്രായമുള്ള സഹോദരികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നാണ് പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. ജയ്പൂരിലും കോട്ടയിലും എത്തിച്ച ശേഷം മൂന്ന് ദിവസം ലൈംഗിക പീഡനം തുടര്‍ന്നു. സെപ്തംബര്‍ പതിനെട്ട് രാത്രി മുതല്‍ കാണാതായ പെണ്‍കുട്ടികളെ സെപ്തംബര്‍ 21ന് കോട്ടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികളെ പ്രാലോഭിപ്പിച്ചാണ് പ്രതികള്‍ കൊണ്ട് പോയത്. അഞ്ചംഗ സംഘമാണ് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പരാതിയില്‍ പിതാവ് വ്യക്തമാക്കുന്നു.

എന്നാല്‍ പോലിസ് ഇത് നിഷേധിച്ചു. ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി പോലിസ് പറഞ്ഞു. പ്രതികളുടെ ഭീഷണിയും സമ്മര്‍ദ്ദവും മൂലമാണ് പോലിസ് ഈ നിലപാട് സ്വീകരിച്ചതെന്ന് പെണ്‍കുട്ടികളുടെ കുടുംബം വ്യക്തമാക്കുന്നു. പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയപ്പോള്‍ പ്രതികള്‍ പോലിസിന് മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു. പരാതി നല്‍കരുതെന്നും മറിച്ച് സംഭവിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും പ്രതികള്‍ പറഞ്ഞതായി കുടുംബം വ്യക്തമാക്കി.

അതേസമയം ഈ വിഷയം ഹഥ്‌റാസിലെ സംഭവവുമായി താരതമ്യപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it