Sub Lead

ഭീമെ കൊറെഗാവ് കേസ്: റോണാ വില്‍സന്റെ ജാമ്യാപേക്ഷ തള്ളി

ഭീമെ കൊറെഗാവ് കേസ്: റോണാ വില്‍സന്റെ ജാമ്യാപേക്ഷ തള്ളി
X

മുംബൈ: ഭീമെ കൊറെഗാവ് കേസില്‍ സാമൂഹിക പ്രവര്‍ത്തകന്‍ റോണാ വില്‍സന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തളളി. ബന്ധുവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജനുവരി ആറു മുതല്‍ 20 വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് തള്ളിയത്. ബന്ധുവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ സാഗര്‍ ഗോര്‍ഖെക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ മൊത്തം 16 പേരെയാണ് പ്രതിയാക്കിയിട്ടുള്ളത്. ഇതില്‍ എട്ട് പേര്‍ക്ക് മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂ. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.

Next Story

RELATED STORIES

Share it