Sub Lead

യുഎസ് സൈനികര്‍ തമ്പടിച്ച ഇറാഖിലെ സൈനിക താവളത്തിന് നേരെ വീണ്ടും റോക്കറ്റാക്രമണം; നാലു പേര്‍ക്ക് പരിക്ക്‌

ഇവിടെ നിരവധി റോക്കറ്റുകള്‍ പതിച്ചതായി ഉദ്യോഗസ്ഥരും സൈനിക വൃത്തങ്ങളും അറിയിച്ചു. കുറഞ്ഞത് നാല് ഇറാഖ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യുഎസ് സൈനികര്‍ തമ്പടിച്ച ഇറാഖിലെ സൈനിക താവളത്തിന് നേരെ വീണ്ടും റോക്കറ്റാക്രമണം; നാലു പേര്‍ക്ക് പരിക്ക്‌
X

ബഗ്ദാദ്: യുഎസ് സൈനികര്‍ തമ്പടിച്ച ഇറാഖി തലസ്ഥാനമായ ബാഗ്ദാദിന് വടക്കുള്ള വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം. ഇവിടെ നിരവധി റോക്കറ്റുകള്‍ പതിച്ചതായി ഉദ്യോഗസ്ഥരും സൈനിക വൃത്തങ്ങളും അറിയിച്ചു. കുറഞ്ഞത് നാല് ഇറാഖ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബാഗ്ദാദില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുള്ള ബലാദ് വ്യോമതാവളത്തില്‍ തമ്പടിച്ചിരുന്ന യുഎസ് വ്യോമസേനയിലെ ഭൂരിപക്ഷം പേരും ഇതിനകം ഇവിടം വിട്ടതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ചില ഷെല്ലുകള്‍ ബാലാദ് വ്യോമതാവളത്തിന്റെ റണ്‍വേയില്‍ പതിച്ചപ്പോള്‍ മറ്റൊരു ഷെല്‍ കവാടത്തില്‍ പതിച്ചതായി വടക്കന്‍ ഇറാഖി പ്രവിശ്യയായ സലാഹുദ്ധീനിലെ പോലിസ് ഉദ്യോഗസ്ഥന്‍ കേണല്‍ മുഹമ്മദ് ഖലീല്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ കവാടത്തില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി യുഎസ് സൈനികര്‍ തമ്പടിച്ച രണ്ട് ഇറാഖി വ്യോമതാവളങ്ങളില്‍ ഈ ആഴ്ച ആദ്യം ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it